by webdesk3 on | 11-02-2026 11:43:24
വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമായിരിക്കും തറക്കല്ലിടല്‍ ചടങ്ങ്. പദ്ധതിക്കായി കണ്ടെത്തിയ സമീപഭൂമിയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്ന് വി ഡി സതീശന് ആരോപിച്ചു. ഏകദേശം 600 പേര് മാത്രം പങ്കെടുത്ത പരിപാടിക്ക് ഇത്രയും കോടി രൂപ എങ്ങനെ ചെലവായി എന്നതില്‍ വ്യക്തതയില്ല. അയ്യപ്പന്റെ പേരില്‍ നടന്ന തട്ടിപ്പാണ് ഇതിന് പിന്നിലെന്നും, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും അദ്ദേഹം വിമര്‍ശിച്ചു.
ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും ചര്‍ച്ചയായ ദൃശ്യങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും, അതില്‍ പ്രതികരിക്കാനില്ലെന്നും വി ഡി സതീശന് പറഞ്ഞു.
ഇതിനിടെ, ആഗോള അയ്യപ്പ സംഗമം നടത്തിയതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഗമത്തിനായി സര്‍ക്കാര്‍ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
അയ്യപ്പ സംഗമത്തിനാവശ്യമായ തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. പരിപാടിക്ക് ഏകദേശം 8 കോടി രൂപ ചെലവ് വരുമെന്ന കാര്യം ദേവസ്വം വകുപ്പ് മന്ത്രി തന്നെ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ദീപക് ആത്മഹത്യ കേസ്; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി അറസ്റ്റില്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവം; അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം
വയനാട് ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം; വി ഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവിന് ജാമ്യം
ഔദ്യോഗിക ചടങ്ങുകളില്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം
കേരളത്തില്‍ പകല്‍ താപനില ഉയരുന്നു; ജാഗ്രത നിര്‍ദേശം
സ്പാ ബലാത്സംഗ കേസ്: ഒരു പ്രതികൂടി പിടിയില്‍
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം: ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്