by webdesk2 on | 09-02-2026 06:19:50
സിപിഐഎം സംസ്ഥാന മുഖപത്രമായ ദേശാഭിമാനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് മുന്നറിയിപ്പുകളില്ലാതെ മെറ്റ മരവിപ്പിച്ചു. പേജ് നീക്കം ചെയ്തതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാന്‍ മെറ്റ തയ്യാറായിട്ടില്ലെന്ന് ദേശാഭിമാനി മാനേജ്മെന്റ് അറിയിച്ചു. മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെന്നും, നടപടിക്ക് മുന്‍പായി കാരണം കാണിക്കല്‍ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഫോളോവേഴ്സും നിരവധി പോസ്റ്റുകളുമുള്ള പ്രധാന പേജ് തിരികെ ലഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം, വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ദേശാഭിമാനി താല്‍ക്കാലികമായി പുതിയ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും അമേരിക്കയെയും നിരന്തരം വിമര്‍ശിച്ചതാണോ ഈ നടപടിക്ക് പിന്നിലെന്ന് ദേശാഭിമാനി സംശയം പ്രകടിപ്പിച്ചു. പുതിയ വ്യാപാര കരാര്‍ കര്‍ഷകര്‍ക്കും വ്യവസായ മേഖലയ്ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പത്രം തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. അമേരിക്കയ്ക്ക് മുന്പില് ഇന്ത്യ രാഷ്ട്രീയമായി കീഴടങ്ങുകയാണെന്നതടക്കമുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ ദേശാഭിമാനി ഉന്നയിച്ചിരുന്നു. ഈ നിലപാടുകള്‍ മൂലമുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണോ മെറ്റയുടെ നടപടിക്ക് പിന്നിലെന്നാണ് പത്രം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടയാനുള്ള നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും ദേശാഭിമാനി പ്രതികരിച്ചു.
ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് വീണ്ടും ശാസ്ത്രീയ പരിശോധന; ഹൈക്കോടതി നിര്‍ദേശം
ബാധ ഒഴിപ്പിക്കുമെന്ന പേരില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന ജ്യോത്സ്യന് അറസ്റ്റില്‍
പ്രതിപക്ഷ നേതാവ് നിഴല്‍ പ്രധാനമന്ത്രി; സഭയില്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കുന്നില്ല: കെ. സി. വേണുഗോപാല്‍
തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ല കെ. സച്ചിദാനന്ദന്
നിയമസഭ തിരഞ്ഞെടുപ്പ്: 75 വയസ് കഴിഞ്ഞവര്‍ മത്സരിക്കണ്ടെന്ന് എഐസിസി
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ബിജെപി കൗണ്‍സിലര്‍ ആര് ശ്രീലേഖ യാത്രയില്‍ പങ്കെടുക്കില്ല
ഫെബ്രുവരി 13ന് സ്ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി
അനധികൃത സ്വത്ത് സമ്പാദനം; മുന്‍ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്