by webdesk3 on | 09-02-2026 12:26:54 Last Updated by webdesk2
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് വീണ്ടും ശാസ്ത്രീയ പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. സാമ്പിളുകള്‍ എടുത്ത് വീണ്ടും പരിശോധന നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോടതി അനുമതി നല്കി. നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ (VSSC) നടത്തിയ പരിശോധനയില്‍ വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.
മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലാണ് (BARC) ഇനി ശാസ്ത്രീയ പരിശോധന നടത്തുക. കേസിന്റെ അടുത്ത പരിഗണന ഫെബ്രുവരി 19ന് നടക്കും. അടച്ചിട്ട മുറിയിലായിരുന്നു ഹൈക്കോടതി കേസ് പരിഗണിച്ചത്.
ശാസ്ത്രീയ പരിശോധനാ ഫലങ്ങളാണ് കേസില്‍ നിര്‍ണായകമാകുകയെന്ന് കോടതി വ്യക്തമാക്കി. സ്വര്‍ണപ്പാളികളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ടോയെന്നും, പാളികളില്‍ എത്രത്തോളം സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്നുമുള്ള ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കുന്നതിനാണ് വീണ്ടും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് 256 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വിഷയത്തില്‍ വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് എസ്ഐടി സംഘം കോടതിയില്‍ സമര്‍പ്പിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് വീണ്ടും ശാസ്ത്രീയ പരിശോധന; ഹൈക്കോടതി നിര്‍ദേശം
ബാധ ഒഴിപ്പിക്കുമെന്ന പേരില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന ജ്യോത്സ്യന് അറസ്റ്റില്‍
പ്രതിപക്ഷ നേതാവ് നിഴല്‍ പ്രധാനമന്ത്രി; സഭയില്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കുന്നില്ല: കെ. സി. വേണുഗോപാല്‍
തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ല കെ. സച്ചിദാനന്ദന്
നിയമസഭ തിരഞ്ഞെടുപ്പ്: 75 വയസ് കഴിഞ്ഞവര്‍ മത്സരിക്കണ്ടെന്ന് എഐസിസി
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ബിജെപി കൗണ്‍സിലര്‍ ആര് ശ്രീലേഖ യാത്രയില്‍ പങ്കെടുക്കില്ല
ഫെബ്രുവരി 13ന് സ്ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി
അനധികൃത സ്വത്ത് സമ്പാദനം; മുന്‍ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്