by webdesk3 on | 09-02-2026 11:48:15 Last Updated by webdesk3
തിരുവനന്തപുരം: തുടര്‍ച്ചയായ ഭരണകൂടം ജനാധിപത്യത്തിന് നല്ലതല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്. ഒരു പാര്‍ട്ടി രണ്ടുതവണ ഭരണം നടത്തിയാല്‍ പിന്നീട് പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ജനാധിപത്യപരമായി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസായാലും താന്‍ ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും സച്ചിദാനന്ദന് വ്യക്തമാക്കി.
ജനാധിപത്യത്തെ യഥാര്‍ത്ഥത്തില്‍ ജനാധിപത്യമാക്കുന്നത് ശക്തമായ പ്രതിപക്ഷമാണെന്നും, പ്രതിപക്ഷത്ത് ഇരിക്കുന്നത് രാഷ്ട്രീയ ശക്തി വര്‍ധിപ്പിക്കാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നും സച്ചിദാനന്ദന് ചൂണ്ടിക്കാട്ടി.
ദീര്‍ഘകാല ഭരണത്തില്‍ അവസരവാദികള്‍ പാര്‍ട്ടിയോട് ചേര്‍ന്നേക്കുമെന്നും, ബംഗാളിലെ അനുഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുവരെ ബംഗാളിലെ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും, വീണ്ടും തുടര്‍ഭരണം ലഭിച്ചാല്‍ അത്തരത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യത നിലനില്‍ക്കുന്നതായും സച്ചിദാനന്ദന് മുന്നറിയിപ്പ് നല്കി. അധികാരമോഹികളായ ആളുകള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിലും സാക്ഷരതയിലും ഇടതുസര്‍ക്കാര്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും, പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം വര്‍ധിച്ചുവരുന്നതായും സച്ചിദാനന്ദന് ചൂണ്ടിക്കാട്ടി. അത് ഒരു ജനാധിപത്യ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് വീണ്ടും ശാസ്ത്രീയ പരിശോധന; ഹൈക്കോടതി നിര്‍ദേശം
ബാധ ഒഴിപ്പിക്കുമെന്ന പേരില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന ജ്യോത്സ്യന് അറസ്റ്റില്‍
പ്രതിപക്ഷ നേതാവ് നിഴല്‍ പ്രധാനമന്ത്രി; സഭയില്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കുന്നില്ല: കെ. സി. വേണുഗോപാല്‍
തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ല കെ. സച്ചിദാനന്ദന്
നിയമസഭ തിരഞ്ഞെടുപ്പ്: 75 വയസ് കഴിഞ്ഞവര്‍ മത്സരിക്കണ്ടെന്ന് എഐസിസി
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ബിജെപി കൗണ്‍സിലര്‍ ആര് ശ്രീലേഖ യാത്രയില്‍ പങ്കെടുക്കില്ല
ഫെബ്രുവരി 13ന് സ്ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി
അനധികൃത സ്വത്ത് സമ്പാദനം; മുന്‍ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്