News India

ഫെബ്രുവരി 13ന് സ്‌ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി

Axenews | ഫെബ്രുവരി 13ന് സ്‌ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി

by webdesk2 on | 09-02-2026 11:15:59

Share: Share on WhatsApp Visits: 13


ഫെബ്രുവരി 13ന് സ്‌ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനും നഗരത്തിലെ വിവിധ സ്‌കൂളുകള്‍ക്കും നേരെ ബോംബ് ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് പൊലീസിന് ഇമെയില്‍ ലഭിച്ചത്. ലോധി റോഡിലെ എയര്‍ഫോഴ്സ് സ്‌കൂള്‍, കെആര്‍ മംഗലം സ്‌കൂള്‍, സാദിഖ് നഗറിലെ ദി ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങി പത്തോളം വിദ്യാലയങ്ങളിലാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചയുടന്‍ തന്നെ ഡല്‍ഹി പൊലീസ്, അഗ്‌നിശമന സേന, ബോംബ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂളുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ പേരില്‍ വന്ന സന്ദേശത്തില്‍ സ്‌ഫോടനത്തിനായി കൃത്യമായ സമയവും കുറിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലും സമാനമായ രീതിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടായിരുന്നുവെങ്കിലും പാര്‍ലമെന്റിനെ ലക്ഷ്യമിട്ടുള്ള നീക്കത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ സന്ദേശത്തിലുള്ളതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രതയിലാണ്. സംഭവത്തില്‍ സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ സൈബര്‍ വിഭാഗം ഊര്‍ജിതമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment