by webdesk2 on | 09-02-2026 06:22:10 Last Updated by webdesk3
തിരുവല്ലയിലെ സ്പാ സെന്ററില്‍ ഗുണ്ടാസംഘം അതിക്രമിച്ചു കയറി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നിരണം സ്വദേശിയായ വരുണ്‍ ആണ് മൂന്നാമതായി അന്വേഷണസംഘത്തിന്റെ വലയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആകെ ആറ് പ്രതികളുള്ള കേസില്‍ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. മുഖ്യപ്രതിയായ മരണ സുബിന് എന്ന് വിളിക്കപ്പെടുന്ന സുബിന് അലക്സാണ്ടര്‍, സഹായി ബെര്‍ലിന്‍ ദാസ് എന്നിവരെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിലുള്ള ബാക്കി പ്രതികള്‍ക്കായി ഊര്‍ജിതമായ തെരച്ചില്‍ തുടരുകയാണ്.
50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായില്‍ എത്തിയ സുബിനും സംഘവും പണം നല്‍കില്ലെന്ന് അറിയിച്ചതോടെ ജീവനക്കാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയത്ത് സ്പായില്‍ എത്തിയ മറ്റൊരു യുവതിയെയും ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. പ്രതികള്‍ സ്പായില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണ്ണായക തെളിവായി മാറി.
അതേസമയം, തിരുവല്ലയിലെ സ്പാകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നുണ്ടെന്ന ആരോപണം അന്വേഷണസംഘം തള്ളി. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നിരുന്നാലും, പൊലീസിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. സ്പായുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ബിസിനസ് തര്‍ക്കങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം തീയതി നടന്ന സംഭവത്തില്‍ മൂന്നാം തീയതിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ക്ക് വീണ്ടും ശാസ്ത്രീയ പരിശോധന; ഹൈക്കോടതി നിര്‍ദേശം
ബാധ ഒഴിപ്പിക്കുമെന്ന പേരില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന ജ്യോത്സ്യന് അറസ്റ്റില്‍
പ്രതിപക്ഷ നേതാവ് നിഴല്‍ പ്രധാനമന്ത്രി; സഭയില്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കുന്നില്ല: കെ. സി. വേണുഗോപാല്‍
തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ല കെ. സച്ചിദാനന്ദന്
നിയമസഭ തിരഞ്ഞെടുപ്പ്: 75 വയസ് കഴിഞ്ഞവര്‍ മത്സരിക്കണ്ടെന്ന് എഐസിസി
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ബിജെപി കൗണ്‍സിലര്‍ ആര് ശ്രീലേഖ യാത്രയില്‍ പങ്കെടുക്കില്ല
ഫെബ്രുവരി 13ന് സ്ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി
അനധികൃത സ്വത്ത് സമ്പാദനം; മുന്‍ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്