News Kerala

നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്

Axenews | നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്

by webdesk2 on | 12-01-2026 06:50:05

Share: Share on WhatsApp Visits: 3


നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല:   രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന നിര്‍ണ്ണായകമായ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്. തനിക്കെതിരെ നില്‍ക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന കടുത്ത വെല്ലുവിളിയാണ് രാഹുല്‍ സന്ദേശങ്ങളിലൂടെ നടത്തുന്നത്. തന്നെ ഭയപ്പെടുത്താന്‍ ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും, വാര്‍ത്താസമ്മേളനം നടത്താന്‍ അതിജീവിതയെ വെല്ലുവിളിക്കുന്നതായും പുറത്തുവന്ന ചാറ്റുകളില്‍ വ്യക്തമാണ്.

കുറ്റസമ്മതം നടത്താനാണ് തന്റെ തീരുമാനമെന്നും എന്നാല്‍ താന്‍ മാത്രം മോശക്കാരനാകുന്ന ഒരു പരിപാടിയും നടക്കില്ലെന്നും രാഹുല്‍ പറയുന്നുണ്ട്. താന്‍ എല്ലാത്തിന്റെയും അങ്ങേയറ്റം എത്തി നില്‍ക്കുകയാണെന്നും ഒരു മാസം മുന്‍പായിരുന്നു ഈ ഭീഷണികളെങ്കില്‍ താന്‍ ഗൗരവമായി കാണുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇനി ഒന്നിനും കീഴടങ്ങില്ല എന്ന തീരുമാനത്തിലാണ് താനെന്നും അതിജീവിത എന്ത് ചെയ്താലും അതിന്റെ ബാക്കി താന്‍ ചെയ്യുമെന്നും ചാറ്റിലൂടെ രാഹുല്‍ ഭീഷണി മുഴക്കുന്നു.

നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷേ നീ അത് താങ്ങില്ല എന്ന വെല്ലുവിളിയും രാഹുല്‍ ഉയര്‍ത്തുന്നുണ്ട്. തനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും കേസ് കോടതിയില്‍ വരുമ്പോഴുള്ള അവസ്ഥ എന്താകുമെന്ന് അതിജീവിതയ്ക്ക് അറിയാമല്ലോ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് വാ എന്ന പരിഹാസരൂപേണയുള്ള വെല്ലുവിളിയും സന്ദേശത്തിലുണ്ട്.

എന്നാല്‍ രാഹുലിന്റെ ഭീഷണികള്‍ക്ക് മറുപടിയായി മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പോള്‍ വലിയ സൂപ്പര്‍ഹീറോ ആയല്ലോ എന്ന് അതിജീവിത ചോദിക്കുന്നുണ്ട്. താന്‍ താഴാവുന്നതിന്റെ പരമാവധി താഴ്ന്നു കഴിഞ്ഞുവെന്നും ക്ഷമിക്കുന്നതിന്റെ പരിധി പണ്ടേ അവസാനിച്ചുവെന്നും അതിജീവിത രാഹുലിന് മറുപടി നല്‍കുന്നതായി ചാറ്റുകളില്‍ കാണാം. 


Share:

Search

Recent News
Popular News
Top Trending


Leave a Comment