News Kerala

ഭൂമിയില്‍ പിറക്കാത്ത നിലവിളികള്‍ ദൈവം കേട്ടു: രാഹുലിന്റെ അറസ്റ്റിനെ കുറിച്ച് പരാതിക്കാരിയുടെ പ്രതികരണം

Axenews | ഭൂമിയില്‍ പിറക്കാത്ത നിലവിളികള്‍ ദൈവം കേട്ടു: രാഹുലിന്റെ അറസ്റ്റിനെ കുറിച്ച് പരാതിക്കാരിയുടെ പ്രതികരണം

by webdesk3 on | 11-01-2026 11:58:36

Share: Share on WhatsApp Visits: 15


ഭൂമിയില്‍ പിറക്കാത്ത നിലവിളികള്‍ ദൈവം കേട്ടു: രാഹുലിന്റെ അറസ്റ്റിനെ കുറിച്ച് പരാതിക്കാരിയുടെ പ്രതികരണം



രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരി സാമൂഹ്യമാധ്യമത്തിലൂടെ വികാരഭരിതമായ പ്രതികരണം രേഖപ്പെടുത്തി. ഭൂമിയില്‍ പിറക്കാത്ത നിലവിളികള്‍ ദൈവം കേട്ടു എന്ന വാക്യത്തോടെയാണ് യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. മാലാഖക്കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ക്ഷമിക്കട്ടെയെന്നും പോസ്റ്റില്‍ കുറിച്ചു.

എല്ലാ വഞ്ചനകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വേദനകള്‍ക്കുമിടയിലും സ്വന്തം ബോധ്യങ്ങളിലൂന്നി മുന്നോട്ടുപോകാന്‍ ധൈര്യം നല്‍കിയ ദൈവത്തിന് നന്ദി, എന്നാണ് അതിജീവിത എഴുതിയത്. തെറ്റായ ആളെ തിരഞ്ഞെടുത്തതില്‍ കുഞ്ഞുങ്ങളോടുള്ള മാപ്പും യുവതി രേഖപ്പെടുത്തി. രാഹുലിന്റെ അറസ്റ്റിന് പിന്നാലെയാണ് പരാതിക്കാരിയുടെ ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.


അതിജീവിതയുടെ കുറിപ്പ് ഇങ്ങനെ:


പ്രിയപ്പെട്ട ദൈവമേ,

എല്ലാ വഞ്ചനകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വേദനകള്‍ക്കുമിടയിലും സ്വന്തം ബോധ്യങ്ങളിലൂന്നി മുന്നോട്ടുപോകാന്‍ ധൈര്യം നല്‍കിയ ദൈവത്തിന് നന്ദി.

എന്താണ് നടന്നതെന്ന് അങ്ങേക്കറിയാം. ഞങ്ങളുടെ ശരീരങ്ങള്‍ കടന്നാക്രമിക്കപ്പെട്ടങ്ങള്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലമായി ഞങ്ങളില്‍ നിന്ന് പറിച്ചെടുത്തപ്പോള്‍, നീ ഞങ്ങളെ കൈവിട്ടില്ല. ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ഞങ്ങളോട് പൊറുക്കട്ടേ. പ്രത്യേകിച്ചും തെറ്റായ ഒരു മനുഷ്യനെ വിശ്വസിച്ചതിന്, അവരുടെ അച്ഛനാകാന്‍ ഒരിക്കലും യോഗ്യതയില്ലാത്ത ഒരുവരെ തിരഞ്ഞെടുത്തതിന് ഞങ്ങളോട് പൊറുക്കട്ടേ. ഭയമില്ലാതെ, ആക്രമണമില്ലാതെ, അവരെ സംരക്ഷിക്കാന്‍ കഴിയാതെ പോയ ലോകത്തില്‍ നിന്ന് ഒരുപാട് അകന്ന് അവരുടെ ആത്മാക്കള്‍ സമാധാനത്തോടെ വിശ്രമിക്കട്ടേ.

ഞങ്ങളുടെ കണ്ണീര്‍ സ്വര്‍ഗത്തെ തൊടുന്നുവെങ്കില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളോട് ഒരുകാര്യം മാത്രം പറയുന്നു. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ നിലനില്‍പ്പും നിങ്ങളുടെ ആത്മാവും വിലയുള്ളവയാണ്. അമ്മമാര്‍ നിങ്ങളെ ഹൃദയത്തിലെടുത്ത് നടക്കും. കുഞ്ഞാറ്റേ, അമ്മ ഈ ലോകത്തോളം നിന്നെ സ്നേഹിക്കുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment