by webdesk3 on | 11-01-2026 11:41:22
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്ഐയും യുവമോര്‍ച്ചയും പത്തനംതിട്ടയില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. രാഹുലിനെ പുറത്തിറക്കാന്‍ കഴിയാത്തവിധം വാഹനത്തെ വളഞ്ഞുകൊണ്ടായിരുന്നു സമരം.
ഇന്നലെ അര്‍ദ്ധരാത്രി പാലക്കാട് നിന്ന് കസ്റ്റഡിയില്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വൈദ്യപരിശോധന നടത്തിയത്.
പത്തനംതിട്ട സ്വദേശിയായ യുവതിയാണ് മൂന്നാമത്തെ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടുന്ന ഗുരുതരമായ ആരോപണങ്ങളുമായി മുന്നിട്ടുവന്നത്. വിദേശത്തുള്ള യുവതിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രത്യേക സംഘം രേഖപ്പെടുത്തിയത്. തെളിവുകള്‍ സഹിതം പരാതിയും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
രാഹുലിനെതിരായ ആദ്യ പരാതിയില്‍ ഹൈക്കോടതി ഈ മാസം 21 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതേ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലാണ്. പരാതിക്കാരിയെ കോടതി കേസില്‍ കക്ഷിയാക്കിയിട്ടുമുണ്ട്.
ഖജനാവിലെ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അനുവദിക്കില്ല; വിമര്‍ശനവുമായി വി. ഡി. സതീശന്
ഭൂമിയില്‍ പിറക്കാത്ത നിലവിളികള്‍ ദൈവം കേട്ടു: രാഹുലിന്റെ അറസ്റ്റിനെ കുറിച്ച് പരാതിക്കാരിയുടെ പ്രതികരണം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുക്കാന്‍ നിയമസഭ; എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കല്‍ പരിഗണനയില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമില്ല; കെ. മുരളീധരന്
രാഹുലിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു; പ്രതിഷേധിച്ച് യുവജന സംഘടനകള്‍
തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ സംശയം; രാജീവ് ചന്ദ്രശേഖര്‍
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയെ സമീപിച്ചു
കലോത്സവ വേദികളുടെ പേരിലെ വിവാദം; താമര ഉള്‍പ്പെടുത്തി പരിഹാരം
തന്ത്രിയുടെ അറസ്റ്റില്‍ സംശയമുണ്ടെന്ന് ബിജെപി; മന്ത്രിമാരെ രക്ഷിക്കാനാണോ നടപടി എന്ന് സന്ദീപ് വചസ്പതി
കരൂര്‍ ദുരന്തം: വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്