News Kerala

മൂന്ന് ബെഡ് റൂമുള്ള ഫ്‌ലാറ്റ് തന്നെ വേണം:രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റ് പുറത്ത്

Axenews | മൂന്ന് ബെഡ് റൂമുള്ള ഫ്‌ലാറ്റ് തന്നെ വേണം:രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റ് പുറത്ത്

by webdesk2 on | 12-01-2026 06:38:48

Share: Share on WhatsApp Visits: 4


 മൂന്ന് ബെഡ് റൂമുള്ള ഫ്‌ലാറ്റ് തന്നെ വേണം:രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റ് പുറത്ത്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ മൂന്നാം ബലാത്സംഗക്കേസില്‍, സാമ്പത്തിക ചൂഷണ ആരോപണങ്ങള്‍ക്ക് ബലമേകുന്ന നിര്‍ണ്ണായകമായ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നു. 2024 ഡിസംബര്‍ 20-ന് നടന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ പാലക്കാടുള്ള ഒരു ലക്ഷ്വറി ഫ്‌ലാറ്റ് വാങ്ങുന്നതിനെക്കുറിച്ച് ഇരുവരും തമ്മില്‍ സംസാരിക്കുന്നത് വ്യക്തമാണ്. ഒരു കോടി രൂപയിലധികം വിലമതിക്കുന്ന ഫ്‌ലാറ്റിന്റെ വിവരങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയല്‍ രാഹുല്‍ അതിജീവിതയ്ക്ക് അയച്ചുനല്‍കുകയും, മൂന്ന് ബെഡ്റൂമുകളുള്ള ഫ്‌ലാറ്റ് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ രണ്ട് ബെഡ്റൂമുള്ള ഫ്‌ലാറ്റ് പോരേ എന്ന് അതിജീവിത തിരിച്ചു ചോദിക്കുന്നതും ചാറ്റിലുണ്ട്.

മുന്‍പത്തെ രണ്ട് പരാതികളില്‍ നിന്നും വ്യത്യസ്തമായി, ഈ കേസില്‍ കൃത്യമായ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള ഇടപെടലുകള്‍ നടന്നതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇരുവരും ഒന്നിച്ചെത്തി ഫ്‌ലാറ്റ് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിവരമുണ്ട്. ഇതിനുപുറമെ, അതിജീവിതയുടെ മൊഴിയില്‍ രാഹുലിനെതിരെ ഞെട്ടിപ്പിക്കുന്ന മറ്റ് സാമ്പത്തിക ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ചെരുപ്പ് വാങ്ങാനായി 10,000 രൂപയും, അടിവസ്ത്രങ്ങള്‍ വാങ്ങാനെന്ന പേരില്‍ മറ്റ് തുകകളും രാഹുല്‍ കൈക്കലാക്കിയതായി യുവതി വെളിപ്പെടുത്തി. പല കാരണങ്ങള്‍ നിരത്തി യുവതിയുടെ കയ്യില്‍ നിന്നും രാഹുല്‍ പണം തട്ടിയെടുത്തിരുന്നതായി പോലീസ് സംശയിക്കുന്നു.

നിലവില്‍ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാഹുലിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിലൂടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ ഉള്‍പ്പെടെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നുമാണ് പോലീസ് കരുതുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment