News Kerala

കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായം

Axenews | കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായം

by webdesk3 on | 03-01-2026 11:37:54 Last Updated by webdesk2

Share: Share on WhatsApp Visits: 45


 കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായം



കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതില്‍ പെന്‍ഷന്‍ വിതരണത്തിനായി 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്കായി 20 കോടി രൂപയുമാണ് അനുവദിച്ചത്.

നിലവിലെ സാമ്പത്തിക വര്‍ഷം ഇതുവരെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ആകെ 1,201.56 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതില്‍ പെന്‍ഷന്‍ വിതരണത്തിനായി 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് അനുവദിച്ചത്. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കോര്‍പ്പറേഷനായി 900 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ബജറ്റ് വകയിരുത്തലിന് പുറമേ 301.56 കോടി രൂപ കൂടി ഇതിനകം കെഎസ്ആര്‍ടിസിക്ക് ലഭ്യമായിട്ടുണ്ട്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 8,027.72 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5,002 കോടി രൂപ ലഭിച്ചിരുന്നു. ഇതോടെ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചേര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ആകെ 13,029.72 കോടി രൂപയുടെ സഹായമാണ് നല്‍കിയതെന്ന് ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷ കാലയളവില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച സര്‍ക്കാര്‍ സഹായം 1,467 കോടി രൂപ മാത്രമാണെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.


Share:

Search

Recent News
Popular News
Top Trending


Leave a Comment