News Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നേറ്റത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Axenews | തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നേറ്റത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

by webdesk3 on | 13-12-2025 12:00:06

Share: Share on WhatsApp Visits: 92


 തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നേറ്റത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. യുഡിഎഫ് വിജയത്തെ നേരിട്ട് പരാമര്‍ശിക്കാതെയാണ് രാഹുല്‍ പ്രതികരിച്ചത്. ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു ഉള്‍പ്പെടെ പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വോട്ട് രേഖപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നിരുന്നു. പതിനഞ്ച് ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.

എംഎല്‍എയ്ക്കെതിരായ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതും, രണ്ടാമത്തെ കേസില്‍ ജാമ്യം ലഭിച്ചതുമുള്ള സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment