News Kerala

കോഴിക്കോട് ഫ്രഷ്‌കട്ട് സമരം: ഒരാൾ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റിലായവരുടെ എണ്ണം 32 ആയി

Axenews | കോഴിക്കോട് ഫ്രഷ്‌കട്ട് സമരം: ഒരാൾ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റിലായവരുടെ എണ്ണം 32 ആയി

by webdesk2 on | 13-12-2025 06:30:50 Last Updated by webdesk2

Share: Share on WhatsApp Visits: 5


കോഴിക്കോട് ഫ്രഷ്‌കട്ട് സമരം: ഒരാൾ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റിലായവരുടെ എണ്ണം 32 ആയി


കോഴിക്കോട്: കട്ടിപ്പാറയിലെ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. സമരത്തിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞ മൂലത്തുമണ്ണിൽ ഷഫീഖ് ആണ് പിടിയിലായത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 32 ആയി.

മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ 21-നാണ് താമരശ്ശേരി ഫ്രഷ്‌കട്ടിൽ സംഘർഷം നടന്നത്. അതേസമയം, ഒളിവിലുള്ള സമരസമിതി ചെയർമാൻ ബാബു കുടുക്കിലിനെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബാബു കുടുക്കിൽ നിലവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണെന്നതും ഇയാൾക്കായി സമരസമിതി പ്രവർത്തകർ തന്നെയാണ് പ്രചാരണ രംഗത്തുള്ളതെന്നതും ശ്രദ്ധേയമാണ്.

Share:

Search

Recent News
Popular News
Top Trending


Leave a Comment