News Kerala

തദ്ദേശ ഫല പ്രഖ്യാപനം; തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി

Axenews | തദ്ദേശ ഫല പ്രഖ്യാപനം; തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി

by webdesk2 on | 13-12-2025 06:49:08 Last Updated by webdesk3

Share: Share on WhatsApp Visits: 6


തദ്ദേശ ഫല പ്രഖ്യാപനം; തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി


തിരുവനന്തപുരംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് (ഡിസംബർ 13, 2025) ചേരാനിരുന്ന തീവ്ര വോട്ടർ പട്ടിക (SIR - Special Intensive Revision) അവലോകന യോഗം മാറ്റിവെച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തീരുമാനം അറിയിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് പരിഗണിച്ചാണ് ഈ നടപടി. യോഗം മറ്റന്നാൾ (ഡിസംബർ 15, 2025) രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കും.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം തന്നെ യോഗം വിളിക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവർ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഫലം വിശകലനം ചെയ്യുന്ന തിരക്കിലായിരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് യോഗത്തിൽ പങ്കെടുക്കാൻ പ്രയാസമുണ്ടാകുമെന്നും, ഇത് ജനാധിപത്യ പ്രക്രിയയുടെ മേലുള്ള കടന്നുകയറ്റമായി മാത്രമേ കാണാൻ കഴിയൂ എന്നും ബിനോയ് വിശ്വം ചീഫ് ഇലക്ടറൽ ഓഫീസർക്കുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് യോഗം മാറ്റിവെക്കാൻ തീരുമാനമായത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment