News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണത്തിനെതിരായ ജനവിധിയെന്ന് കെ.സി. വേണുഗോപാല്‍

Axenews | തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണത്തിനെതിരായ ജനവിധിയെന്ന് കെ.സി. വേണുഗോപാല്‍

by webdesk3 on | 13-12-2025 11:52:59 Last Updated by webdesk3

Share: Share on WhatsApp Visits: 71


 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണത്തിനെതിരായ ജനവിധിയെന്ന് കെ.സി. വേണുഗോപാല്‍


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഫലം ഭരണകൂടത്തിനെതിരായ ശക്തമായ ജനവിധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇതേ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും, അദ്ദേഹം പറഞ്ഞു.

നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലുപോലും യുഡിഎഫ് മികച്ച വിജയം നേടിയത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ജനവിധിയില്‍ പ്രതിഫലിച്ചതെന്നും പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് ജനം നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment