News Kerala

നടിയെ ആക്രമിച്ച കേസ്: ബലാത്സംഗം ചെയ്യാന്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നു

Axenews | നടിയെ ആക്രമിച്ച കേസ്: ബലാത്സംഗം ചെയ്യാന്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നു

by webdesk3 on | 07-12-2025 11:41:40 Last Updated by webdesk3

Share: Share on WhatsApp Visits: 95


നടിയെ ആക്രമിച്ച കേസ്: ബലാത്സംഗം ചെയ്യാന്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നു


നടിയെ ആക്രമിച്ച കേസ് വിചാരണയുടെ അവസാനഘട്ടത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നു. നടിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം 2017 ജനുവരി 3-നേയും മുമ്പ് നടന്നതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്. അന്ന് നടി നായികയായിരുന്ന സിനിമയുടെ ഷൂട്ടിംഗ് ഗോവയില്‍ നടക്കുകയായിരുന്നു.

ജനുവരി 3-ന് ഗോവ എയര്‍പോര്‍ട്ടില്‍ നിന്ന് നടിയെ കൂട്ടിക്കൊണ്ടുപോന്നത് പള്‍സര്‍ സുനിയായിരുന്നു. തുടര്‍ന്ന് നിരവധി ദിവസങ്ങളില്‍ ഇയാള്‍ നടിയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചു. ബലാത്സംഗത്തിനായി വാഹനം കണ്ടെത്താന്‍ സുനില്‍ സെന്തില്‍ കുമാര്‍ എന്നയാളെ വിളിച്ചതായും പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

കേസിലെ 173-ാം സാക്ഷിയായ സെന്തില്‍ കുമാര്‍ നല്‍കിയ മൊഴി പ്രകാരം, രണ്ടാം പ്രതി മാര്‍ട്ടിനെയും മൂന്നാം പ്രതി മണികണ്ഠനെയും സുനില്‍ കുമാര്‍ ഗോവയില്‍ നിന്ന് വിളിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് നടി റോഡ് മാര്‍ഗം കേരളത്തിലേക്ക് മടങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഈ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം നടത്തുക എന്നതാണ് ആസൂത്രണം. എന്നാല്‍ ജനുവരി 5-ന് നടി അപ്രതീക്ഷിതമായി കേരളത്തിലേക്ക് മടങ്ങിയതോടെ പദ്ധതി പരാജയപ്പെട്ടു.

ഈ പരാജയത്തിന് ശേഷം ഫെബ്രുവരി 17-ന് ആക്രമണം നടപ്പിലാക്കുകയായിരുന്നു. വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഈ വിവരങ്ങള്‍ അവതരിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി പ്രഖ്യാപിക്കാനിരിക്കെ വിചാരണയിലെ നിര്‍ണായക വിവരങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment