News Kerala

ബലാത്സംഗ കേസ്: രണ്ടാം പരാതിക്കാരി മൊഴി നല്‍കി

Axenews | ബലാത്സംഗ കേസ്: രണ്ടാം പരാതിക്കാരി മൊഴി നല്‍കി

by webdesk3 on | 08-12-2025 11:52:47 Last Updated by webdesk2

Share: Share on WhatsApp Visits: 109


ബലാത്സംഗ കേസ്: രണ്ടാം പരാതിക്കാരി മൊഴി നല്‍കി



രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പരാതിക്കാരി വിശദമായ മൊഴി നല്‍കി. രക്ഷപ്പെടാന്‍ കരഞ്ഞ് കാലുപിടിച്ചിട്ടും പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചുവെന്നും, പേടിയാണ് ഇത്രയും നാളായി സംഭവം പുറത്തുപറയാതിരിക്കാന്‍ കാരണമായതെന്നും പരാതിക്കാരി വ്യക്തമാക്കി.

എസ്.പി പൂങ്കുഴലി മൊഴി രേഖപ്പെടുത്തി. മൊഴിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചു.

ഈ കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. ആദ്യ കേസില്‍ ഹൈക്കോടതി ഈ മാസം 15 വരെ അറസ്റ്റ് തടഞ്ഞെങ്കിലും, രണ്ടാമത്തെ കേസില്‍ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല.

പേരില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം രാഹുല്‍ മാങ്കൂട്ടത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment