News Kerala

രാഹുലിനെ കണ്ടെത്താന്‍ പോലീസ്; നടപടികള്‍ ശക്തമാക്കി

Axenews | രാഹുലിനെ കണ്ടെത്താന്‍ പോലീസ്; നടപടികള്‍ ശക്തമാക്കി

by webdesk3 on | 30-11-2025 12:12:37 Last Updated by webdesk2

Share: Share on WhatsApp Visits: 44


രാഹുലിനെ കണ്ടെത്താന്‍ പോലീസ്; നടപടികള്‍ ശക്തമാക്കി


ബലാത്സംഗ കേസില്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കി. എ.ഡി.ജി.പി എച്ച്. വെങ്കട്ടേഷ്ന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അടിയന്തിര യോഗം ചേര്‍ന്ന്, രാഹുലിനെ  വേഗത്തില്‍ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇതിനായി സംസ്ഥാനതലത്തില്‍ വ്യാപകമായി പരിശോധനകളും നിരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.

രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ബന്ധുക്കളില്‍ ചിലരെ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. കോയമ്പത്തൂരിലും പരിശോധന പുരോഗമിക്കുകയാണെന്നും രാഹുല്‍ അവിടെ ഒളിവില്‍ കഴിയുന്നുവെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

കേസുമായി ബന്ധപ്പെട്ട തെളിവു ശേഖരണം ശക്തിപ്പെടുത്തിയതോടൊപ്പം പുറത്തുവന്ന ശബ്ദരേഖ യുവതിയുടേതാണോ എന്ന കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയും നടത്താന്‍ അന്വേഷണം സംഘം തീരുമാനം എടുത്തിട്ടുണ്ട്.



Share:

Search

Recent News
Popular News
Top Trending


Leave a Comment