News Kerala

പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

Axenews | പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

by webdesk3 on | 23-11-2025 12:04:32 Last Updated by webdesk3

Share: Share on WhatsApp Visits: 47


പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു



കണ്ണൂര്‍ : പാലത്തായി പോക്സോ കേസില്‍ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അധ്യാപകനെ പിരിച്ചുവിട്ടതായി സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ത്വരിതനടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ചാണ് ഇപ്പോള്‍ നടപടി ഉണ്ടായത്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് പത്മരാജന്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2020 ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് സംഭവങ്ങള്‍ നടന്നത്. 2020 മാര്‍ച്ച് 17-നാണ് പത്തു വയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്.  ശുചിമുറികളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു പത്മരാജന്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment