News Kerala

മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; കൃഷി നശിപ്പിച്ചതായി നാട്ടുകാര്‍

Axenews | മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; കൃഷി നശിപ്പിച്ചതായി നാട്ടുകാര്‍

by webdesk2 on | 20-11-2025 07:52:20 Last Updated by webdesk2

Share: Share on WhatsApp Visits: 9


മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; കൃഷി നശിപ്പിച്ചതായി നാട്ടുകാര്‍

ഇടുക്കി മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി. ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. മൂന്നാര്‍ ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റ് പുതുലൈന്‍ ഭാഗത്തെ തൊഴിലാളികളുടെ താമസസ്ഥലത്താണ് കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാന തുടരുന്നത്.  പടയപ്പ പ്രദേശത്ത് കൃഷി നശിപ്പിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. 

കഴിഞ്ഞ ദിവസം മൂന്നാറില്‍ പടയപ്പ റേഷന്‍ കട ആക്രമിച്ചിരുന്നു. മൂന്നാര്‍ ദേവികുളം ലോവര്‍ ഡിവിഷനിലെ റേഷന്‍ കടയ്ക്ക് നേരെയാണ് പടയപ്പ ആക്രമണം നടത്തിയത്. പിന്നാലെ ദേശീയപാതയില്‍ ഇറങ്ങിയ പടയപ്പ ലോക്ക്ഹാര്‍ട്ടിലെ ടോള്‍ ബൂത്ത് കടന്നെത്തിയ വാഹനങ്ങള്‍ തടഞ്ഞ് ആശങ്ക സൃഷ്ടിച്ചിരുന്നു.

അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ആര്‍.ആര്‍.ടി. സംഘം അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും കാട്ടാന ജനവാസ മേഖലയില്‍ നിന്ന് സ്വയം മടങ്ങിപ്പോകാനാണ് കൂടുതല്‍ സാധ്യതയെന്നും ആര്‍.ആര്‍.ടി. വ്യക്തമാക്കി. കാട്ടാന ജനവാസ മേഖലയില്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ മൂന്നാര്‍ ആര്‍.ആര്‍.ടി. വെറ്റിനറി ഡോക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ പകര്‍ത്തി പുറത്തുവിട്ടിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment