News Kerala

97 ശതമാനം ഫോം വിതരണം ചെയ്തു; എസ്‌ഐആര്‍ പുരോഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Axenews | 97 ശതമാനം ഫോം വിതരണം ചെയ്തു; എസ്‌ഐആര്‍ പുരോഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

by webdesk3 on | 19-11-2025 11:59:00 Last Updated by webdesk2

Share: Share on WhatsApp Visits: 15


  97 ശതമാനം ഫോം വിതരണം ചെയ്തു; എസ്‌ഐആര്‍ പുരോഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


എസ്‌ഐആര്‍ പ്രക്രിയയിലെ പുരോഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. സംസ്ഥാനത്ത് 97 ശതമാനത്തിലധികം ഫോം വിതരണം പൂര്‍ത്തിയായതായും 5 ലക്ഷം ഫോമുകള്‍ ഇതിനകം ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോം വിതരണ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ബിഎല്‍ഒമാര്‍ ഭരണഘടനാനുസൃതമായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. നിയമം അനുസരിച്ചാണ് പ്രവര്‍ത്തനം, ഇതില്‍ വിട്ടുവീഴ്ചയില്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ബിഎല്‍ഒമാരുടെ മികച്ച പ്രവര്‍ത്തനമാണ് എസ്.ഐ.ആര്‍ മുന്നോട്ട് പോകാന്‍ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ബിഎല്‍ഒമാരെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു. ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment