News Kerala

എസ്‌ഐആറിനെതിരെ സിപിഎമ്മും സുപ്രിംകോടതിയില്‍; റദ്ദാക്കണമെന്ന് ഹര്‍ജി

Axenews | എസ്‌ഐആറിനെതിരെ സിപിഎമ്മും സുപ്രിംകോടതിയില്‍; റദ്ദാക്കണമെന്ന് ഹര്‍ജി

by webdesk2 on | 19-11-2025 07:31:55 Last Updated by webdesk3

Share: Share on WhatsApp Visits: 12


എസ്‌ഐആറിനെതിരെ സിപിഎമ്മും സുപ്രിംകോടതിയില്‍; റദ്ദാക്കണമെന്ന് ഹര്‍ജി

തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആര്‍) കൂടുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രീംകോടതിയിലേക്ക്. എസ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നല്‍കിയത്. എസ്‌ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് സിപിഎം ഹര്‍ജിയില്‍ വ്യക്തമാക്കിയത്. 

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവിലെ എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സിപിഎം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ജി പ്രകാശാണ് സിപിഎമ്മിനായി ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, സിപിഐയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ഹര്‍ജി സമര്‍പ്പിക്കും. തിരക്കിട്ടുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടിവെക്കണമെന്നും നേരത്തെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമര്‍ശിക്കും. ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. വിഷയത്തില്‍ ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.




Share:

Search

Recent News
Popular News
Top Trending


Leave a Comment