News Kerala

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യമില്ലെന്ന് സുപ്രീംകോടതി

Axenews | ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യമില്ലെന്ന് സുപ്രീംകോടതി

by webdesk2 on | 17-11-2025 12:38:10 Last Updated by webdesk2

Share: Share on WhatsApp Visits: 15


ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യമില്ലെന്ന് സുപ്രീംകോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കേസിന്റെ വിചാരണ കോടതി രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.

പ്രതികള്‍ക്കെതിരെയുള്ളത് കൊലപാതക കേസ് ആയതിനാല്‍ വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിലവില്‍ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. ഹൈക്കോടതി ശിക്ഷിച്ച പ്രതിയാണ് ജ്യോതിബാബുവെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചത്.

പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരമായ സന്ദേശം നല്‍കുമെന്നും, അത് പൊതുജനത്തിന്റെ മനോവീര്യം കെടുത്തുന്നതിന് കാരണമാകുമെന്നും കെ കെ രമ കോടതിയെ അറിയിച്ചു.

കേസില്‍ തുടര്‍നടപടികള്‍ക്കായി കേസ് രേഖകള്‍ സീല്‍ ചെയ്ത കവറില്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനമുണ്ടാകും.




Share:

Search

Recent News
Popular News
Top Trending


Leave a Comment