News Kerala

ശബരിമല ഒരുക്കങ്ങളില്‍ വീഴ്ച: ഭക്തര്‍ ദുരിതത്തില്‍; ഗൂഢശക്തികളുടെ ഇടപെടലെന്ന് കുമ്മനം

Axenews | ശബരിമല ഒരുക്കങ്ങളില്‍ വീഴ്ച: ഭക്തര്‍ ദുരിതത്തില്‍; ഗൂഢശക്തികളുടെ ഇടപെടലെന്ന് കുമ്മനം

by webdesk3 on | 17-11-2025 12:01:17 Last Updated by webdesk2

Share: Share on WhatsApp Visits: 31


ശബരിമല ഒരുക്കങ്ങളില്‍ വീഴ്ച: ഭക്തര്‍ ദുരിതത്തില്‍; ഗൂഢശക്തികളുടെ ഇടപെടലെന്ന് കുമ്മനം



പമ്പ: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ തികഞ്ഞ അനാസ്ഥയില്‍. പമ്പയില്‍ ഭക്തര്‍ പൊതുയിടത്ത് മലമൂത്ര വിസര്‍ജനം ചെയ്യേണ്ടവിധമായ ദയനീയ അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. ബയോ ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന് ആരോപണം. ബയോ ടോയ്‌ലറ്റുകളുടെ സാമഗ്രികള്‍ പമ്പയിലെത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സജ്ജീകരണം പൂര്‍ത്തിയായിട്ടില്ല.

പണം നല്‍കി ഉപയോഗിക്കാവുന്ന ശുചിമുറികളും പൂര്‍ണ്ണമായി സജ്ജമല്ല. പ്രവര്‍ത്തിക്കുന്നവയില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു. ഭക്തര്‍ക്ക് ആവശ്യമായ ശൗചാലയങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കല്‍ പര്യാപ്തമല്ല.

ഇതിനിടെ, ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ശബരിമലയെ കറവപ്പശുവാക്കി ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളാണെന്നും അദ്ദേഹം ആരോപിച്ചു. ലഭിക്കുന്ന വരുമാനത്തില്‍ ഒരു രൂപ പോലും വികസനത്തിനായി ചെലവഴിക്കുന്നില്ല. അയ്യപ്പഭക്തരോട് സര്‍ക്കാര്‍ മാപ്പ് പറയണം, - കുമ്മനം അഭിപ്രായപ്പെട്ടു.

സ്വര്‍ണക്കൊള്ള കേസില്‍ ഉന്നതരുടെ പങ്ക് ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് അംഗീകരിച്ച പിഴവുകള്‍ക്ക് ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ കുടിവെള്ളവും ഭക്ഷണവും പോലുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡിന്റെ അന്നദാനം അപര്യാപ്തമാണെന്നും മുന്‍ പരിചയമുള്ള ട്രസ്റ്റുകള്‍ക്ക് ഈ ചുമതല നല്‍കണമെന്നും, സ്‌ട്രെച്ചര്‍ സംവിധാനം സഹിതം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment