News Kerala

നൗഗാം പൊലീസ് സ്റ്റേഷനിലെ സ്‌ഫോടനം: മരണം 9 ആയി; 29 പേര്‍ക്ക് പരുക്ക്

Axenews | നൗഗാം പൊലീസ് സ്റ്റേഷനിലെ സ്‌ഫോടനം: മരണം 9 ആയി; 29 പേര്‍ക്ക് പരുക്ക്

by webdesk3 on | 15-11-2025 11:40:26 Last Updated by webdesk3

Share: Share on WhatsApp Visits: 20


നൗഗാം പൊലീസ് സ്റ്റേഷനിലെ സ്‌ഫോടനം: മരണം 9 ആയി; 29 പേര്‍ക്ക് പരുക്ക്



ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ മരണസംഖ്യ 9 ആയി ഉയര്‍ന്നു. 29 പേര്‍ക്ക് പരിക്കേറ്റതായി പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനം നടത്തിയതായി അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദ്യുടെ നിഴല്‍ സംഘടന രംഗത്തുവന്നതായി റിപ്പോര്‍ട്ട്.

അട്ടിമറി ഉള്‍പ്പെടെ എല്ലാ സാധ്യതകളും ഏജന്‍സികള്‍ പരിശോധിച്ചുവരുന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനു സമീപത്തുള്ള വീടുകളും  തകര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ജമ്മു കശ്മീര്‍ ഡി.ജിപി ഉടന്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഫരീദാബാദിലെ ഭീകരരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന നൗഗാം പൊലീസ് സ്റ്റേഷനിലാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്. ആദ്യം ലഭിച്ച വിവരങ്ങള്‍ പ്രകാരം ഏഴ് പേരാണ് മരണമടഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുപതോളം ആളുകള്‍ക്ക് പരിക്കേറ്റു, അതില്‍ അഞ്ചുപേരുടെ നില ഗുരുതരമായിരുന്നു.

ഫോറന്‍സിക് സംഘംയും പൊലീസ് ഉദ്യോഗസ്ഥരും സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷനും സമീപത്തെ വാഹനങ്ങളും കത്തിനശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment