News India

കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; വസതിക്ക് മുന്നില്‍ നിതീഷിനെ പുകഴ്ത്തി പോസ്റ്ററുകള്‍

Axenews | കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; വസതിക്ക് മുന്നില്‍ നിതീഷിനെ പുകഴ്ത്തി പോസ്റ്ററുകള്‍

by webdesk2 on | 14-11-2025 11:32:56 Last Updated by webdesk3

Share: Share on WhatsApp Visits: 15


കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; വസതിക്ക് മുന്നില്‍ നിതീഷിനെ പുകഴ്ത്തി പോസ്റ്ററുകള്‍

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ എന്‍ഡിഎ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആഹ്ലാദത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ ജെഡിയു പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചു. ടൈഗര്‍ അഭി സിന്ദാ ഹേ (കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്) എന്ന തലക്കെട്ടോടെ നിതീഷിന്റെയും കടുവയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ ബിഹാര്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ കടുവ നിതീഷ് കുമാര്‍ തന്നെയെന്ന് തെളിഞ്ഞതായി പോസ്റ്റര്‍ സ്ഥാപിച്ച ജെഡിയു പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

243 അംഗ നിയമസഭയില്‍ എന്‍ഡിഎ കേവലഭൂരിപക്ഷം കടന്ന് മുന്നേറുന്ന സൂചനകളാണ് പുറത്തുവരുന്നത്. ലീഡ് നില അനുസരിച്ച് ജെഡിയുവാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുന്നത്. നിതീഷിന്റെ വീടിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററിന് എന്‍ഡിഎ നേതാക്കള്‍ക്കിടയില്‍ ഒരു സന്ദേശം നല്‍കാനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ജെഡിയു ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മറ്റ് അവകാശവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്.

സീറ്റെണ്ണത്തില്‍ ജെഡിയുവിന് പിന്നില്‍ ബിജെപിയാണ് രണ്ടാമതുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഹാസഖ്യത്തിലെ മറ്റ് പാര്‍ട്ടികളുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു; കോണ്‍ഗ്രസിന് ലീഡ് നിലയില്‍ രണ്ടക്കം മുട്ടിക്കാന്‍ പോലും സാധിച്ചില്ല. വലിയ മുന്നേറ്റം അവകാശപ്പെട്ട് 243 മണ്ഡലങ്ങളിലും മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് രണ്ട് സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞത്.





Share:

Search

Recent News
Popular News
Top Trending


Leave a Comment