News India

ബിഹാര്‍ ആര്‍ക്കൊപ്പം; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

Axenews | ബിഹാര്‍ ആര്‍ക്കൊപ്പം; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

by webdesk2 on | 14-11-2025 06:48:37 Last Updated by webdesk2

Share: Share on WhatsApp Visits: 10


ബിഹാര്‍ ആര്‍ക്കൊപ്പം; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ. രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 66.91 ശതമാനം പോളിംഗ് രേഖപ്പെടുത്തി, ഇത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ്. 

എക്‌സിറ്റ് പോളുകളില്‍ വലിയ ഭൂരിപക്ഷമാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഏതാണ്ട് എല്ലാ പ്രവചനങ്ങളും എന്‍ഡിഎയ്ക്ക് അനുകൂലമാണ്. ഇതില്‍ തന്നെ ഏറ്റവും വലിയ നേട്ടം ജെഡിയുവിനായിരിക്കും എന്നാണ് പൊതുവിലയിരുത്തല്‍. കഴിഞ്ഞ തവണത്തേക്കാള്‍ 30 സീറ്റുകള്‍ അധികമായി ജെഡിയുവിന് ലഭിക്കുമെന്നും പ്രവചനമുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ എന്‍ഡിഎ ക്യാമ്പ് വലിയ പ്രതീക്ഷയിലാണ്.

എന്നാല്‍, ഉയര്‍ന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന പ്രതീക്ഷയിലാണ് മഹാസഖ്യം (ഗ്രാന്‍ഡ് അലയന്‍സ്). മഹാസഖ്യം നവംബര്‍ 18-നകം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രതീക്ഷ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പങ്കുവെച്ചു.

സംസ്ഥാനത്തെ 38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൗണ്ടിംഗ് സ്റ്റേഷനുകള്‍ക്ക് അര്‍ദ്ധസൈനികരുടെ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 12.30 കോടി വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment