News India

ചെങ്കോട്ട സ്ഫോടനം: പ്രതി ഡോ. മുസാഫറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

Axenews | ചെങ്കോട്ട സ്ഫോടനം: പ്രതി ഡോ. മുസാഫറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

by webdesk3 on | 13-11-2025 09:08:38 Last Updated by webdesk2

Share: Share on WhatsApp Visits: 85


ചെങ്കോട്ട സ്ഫോടനം: പ്രതി ഡോ. മുസാഫറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്


ചെങ്കോട്ട സ്ഫോടനക്കേസില്‍ പ്രധാന പ്രതിയായ ഡോ. മുസാഫറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചു. നേരത്തെ അറസ്റ്റിലായ ആദിലിന്റെ സഹോദരനാണ് ഡോ. മുസാഫര്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യ വിട്ട ഇയാള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ആണെന്ന് ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇയാളോടൊപ്പമാണ് മറ്റു ചില പ്രതികള്‍ തുര്‍ക്കിയിലേക്ക് യാത്ര ചെയ്തത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം, പ്രതികള്‍ സ്വിസ് ആപ്പ് ഉപയോഗിച്ചാണ് സ്ഫോടനവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചത്. ലക്ഷ്യസ്ഥാനങ്ങളുടെ ഭൂപടങ്ങള്‍, ആക്രമണ രീതി, ബോംബ് നിര്‍മ്മാണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ആപ്പ് വഴിയാണ് കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment