News Kerala

ഗര്‍ഡര്‍ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാര്‍

Axenews | ഗര്‍ഡര്‍ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാര്‍

by webdesk2 on | 13-11-2025 08:33:06 Last Updated by webdesk2

Share: Share on WhatsApp Visits: 16


ഗര്‍ഡര്‍ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാര്‍

അരൂര്‍-തൂറവൂര്‍ ദേശീയപാതയിലെ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശി രാജേഷാണ് മരണപ്പെട്ടത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് ആലപ്പുഴ - എറണാകുളം റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെടുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.  ഗര്‍ഡര്‍ തൂണുകള്‍ക്ക് മുകളില്‍ കയറ്റുന്ന സമയത്ത് ജാക്കി പ്രവര്‍ത്തിക്കാതെ പോയതാണ് ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം. എന്നാല്‍, ഗര്‍ഡര്‍ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാതിരുന്നതില്‍ ദേശിയപാതാ അതോറിറ്റിക്ക്  ഗുരുതരമായ വീഴ്ച സംഭവിച്ചതായി ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

മുട്ടക്കയറ്റി വന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഉയരപ്പാത നിര്‍മ്മാണത്തിനിടെ തകര്‍ന്നുവീണ രണ്ട് ഗര്‍ഡറുകള്‍ വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഗര്‍ഡര്‍ പതിച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ കാബിന്‍ പൂര്‍ണമായി തകര്‍ന്ന് അമര്‍ന്ന നിലയിലായി. ഡ്രൈവര്‍ കാബിന്റെ ഭാഗത്തേക്കാണ് ഗര്‍ഡറുകള്‍ പതിച്ചത്.

അപകടം നടന്ന് ഏകദേശം മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. സ്റ്റിയറിങ്ങിനോട് ചേര്‍ന്ന് അമര്‍ന്ന നിലയിലായിരുന്നു രാജേഷിന്റെ മൃതദേഹം.






Share:

Search

Recent News
Popular News
Top Trending


Leave a Comment