News Kerala

ഒപി ബഹിഷ്‌കരിക്കും; മെഡി. കോളജ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്

Axenews | ഒപി ബഹിഷ്‌കരിക്കും; മെഡി. കോളജ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്

by webdesk2 on | 13-11-2025 06:59:21 Last Updated by webdesk2

Share: Share on WhatsApp Visits: 19


ഒപി ബഹിഷ്‌കരിക്കും; മെഡി. കോളജ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് (നവംബര്‍ 13) ഒപി ബഹിഷ്‌കരിക്കും. ഇതോടെ അത്യാഹിതമല്ലാത്ത ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.

സമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും ബഹിഷ്‌കരിക്കും. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു. എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുമെന്ന് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ അത്യാഹിതമല്ലാത്ത ശസ്ത്രക്രിയകള്‍ മുടങ്ങും.

മന്ത്രിയുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും ആവശ്യങ്ങളില്‍ സമവായത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.എന്‍ട്രി കേഡര്‍ തസ്തികയിലെ ശമ്പളത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിച്ച് പിഎസ്സി നിയമനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക, സ്ഥിരം നിയമനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. 

ഒക്ടോബര്‍ 20, 28, നവംബര്‍ 5 തീയതികളിലും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് സമരം നടത്തിയിരുന്നു. നിലവിലെ തീരുമാന പ്രകാരം നവംബര്‍ 21, 29 തീയതികളിലും ഒപി ബഹിഷ്‌കരണം ഉണ്ടാകും. സമരം തുടരുന്നത് സാധാരണക്കാരായ രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.




Share:

Search

Recent News
Popular News
Top Trending


Leave a Comment