News India

ഡല്‍ഹി സ്‌ഫോടനം: അന്വേഷണ സംഘത്തെ രൂപീകരിച്ച് എന്‍ഐഎ

Axenews | ഡല്‍ഹി സ്‌ഫോടനം: അന്വേഷണ സംഘത്തെ രൂപീകരിച്ച് എന്‍ഐഎ

by webdesk2 on | 12-11-2025 11:34:36 Last Updated by webdesk2

Share: Share on WhatsApp Visits: 14


ഡല്‍ഹി സ്‌ഫോടനം: അന്വേഷണ സംഘത്തെ രൂപീകരിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് നിര്‍ണായകമായ ഈ നീക്കം. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ADG) വിജയ് സാക്കറെയാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്.

ഐ.ജി (ഇന്‍സ്‌പെക്ടര്‍ ജനറല്‍), രണ്ട് ഡി.ഐ.ജിമാര്‍ (ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍), മൂന്ന് എസ്.പിമാര്‍ (സൂപ്രണ്ട് ഓഫ് പോലീസ്), ഡിവൈഎസ്പിമാര്‍ എന്നിവരടങ്ങുന്നതാണ് പുതിയ സംഘം. കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറലും (ഡിജി) ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മേധാവിയും യോഗം ചേരും. ഡല്‍ഹി, ജമ്മു കശ്മീര്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഫയലുകള്‍ എന്‍ഐഎക്ക് കൈമാറും.

അതേസമയം, കേസുമായി ബന്ധപ്പെട്ട വൈറ്റ് കോളര്‍ ഭീകര ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പ്രധാന കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഈ സംഘം ഡല്‍ഹിയില്‍ നിന്ന് രണ്ട് കാറുകള്‍ വാങ്ങിയതായി കണ്ടെത്തി. എന്നാല്‍ രണ്ടാമത്തെ കാറിനായുള്ള അന്വേഷണം തുടരുകയാണ്. രണ്ടാമത്തെ കാര്‍ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും കോള്‍ ലോഗുകള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ എന്‍ഐഎ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.




Share:

Search

Recent News
Popular News
Top Trending


Leave a Comment