News India

ഡൽഹി സ്ഫോടനം: മരണം 12 ആയി, അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേർന്നു

Axenews | ഡൽഹി സ്ഫോടനം: മരണം 12 ആയി, അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേർന്നു

by webdesk2 on | 11-11-2025 12:43:58 Last Updated by webdesk2

Share: Share on WhatsApp Visits: 20


ഡൽഹി സ്ഫോടനം: മരണം 12 ആയി, അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേർന്നു

ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. പരിക്കേറ്റ മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനം ചാവേറാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ഫരീദാബാദിൽ സ്ഫോടകവസ്തുക്കളുമായി പിടിയിലായവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ ഉൻ നബിയാണ് സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ട വിവരം.

സ്ഫോടനം നടന്ന കാറിൽ ഉമർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. കാർ ഓടിച്ചിരുന്ന ആളുടേതെന്ന് സംശയിക്കുന്ന അറ്റുപോയ കൈ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഉമർ തന്നെയാണോ സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയടക്കം നടത്തും. ഉമറിന്റെ മാതാവിനെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൂടാതെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് രാജ്യത്തെയും തലസ്ഥാനത്തെയും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി.

Share:

Search

Recent News
Popular News
Top Trending


Leave a Comment