News India

ഡല്‍ഹി സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

Axenews | ഡല്‍ഹി സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

by webdesk3 on | 11-11-2025 11:40:02 Last Updated by webdesk2

Share: Share on WhatsApp Visits: 85


ഡല്‍ഹി സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്



ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിന് പിന്നിലുള്ളവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടനത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരുസാഹചര്യത്തിലും അവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല, - രാജ്നാഥ് സിംഗ് വ്യക്തമാക്കി.

രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയേയും സര്‍ക്കാര്‍ അവഗണിക്കില്ല, - പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment