News India

ചെങ്കോട്ട സ്‌ഫോടനം ചാവേര്‍ ആക്രമണം തന്നെ; പോലീസ് സ്ഥിരീകരിച്ചു

Axenews | ചെങ്കോട്ട സ്‌ഫോടനം ചാവേര്‍ ആക്രമണം തന്നെ; പോലീസ് സ്ഥിരീകരിച്ചു

by webdesk3 on | 11-11-2025 11:29:26

Share: Share on WhatsApp Visits: 71


 ചെങ്കോട്ട സ്‌ഫോടനം ചാവേര്‍ ആക്രമണം തന്നെ; പോലീസ് സ്ഥിരീകരിച്ചു


 ചെങ്കോട്ടയില്‍ ഉണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു. ഫരീദാബാദില്‍ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിപ്രകാരം നടത്തിയ ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സ്‌ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിലാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച സൂചനകള്‍ വ്യക്തമാക്കുന്നു. കറുത്ത മാസ്‌ക് ധരിച്ച ഒരാള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറില്‍ ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചെങ്കോട്ടയ്ക്കുമുന്നില്‍ കാര്‍ മൂന്നു മണിക്കൂറോളം നിര്‍ത്തിയിട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കാറ് പല തവണ കൈമാറിയതായും, ഇപ്പോഴത്തെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശിയായ താരിഖ് ആണെന്നും പൊലീസ് തിരിച്ചറിഞ്ഞു. താരിഖിനെക്കുറിച്ച് വിപുലമായ തിരച്ചിലാണ് നടക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment