News Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കനത്ത സുരക്ഷ; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം

Axenews | ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കനത്ത സുരക്ഷ; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം

by webdesk3 on | 11-11-2025 11:21:24 Last Updated by webdesk3

Share: Share on WhatsApp Visits: 23


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കനത്ത സുരക്ഷ; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം



തിരുവനന്തപുരം: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് സുരക്ഷ ശക്തമാക്കി. ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ഐആര്‍ബി അവഞ്ചേഴ്‌സ് 80 സംഘവും ചേര്‍ന്ന് ക്ഷേത്രപരിസരത്ത് വ്യാപകമായ പരിശോധന നടത്തുകയാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ഭക്തരുടെ ബാഗുകള്‍ പരിശോധിച്ച ശേഷമാണ് അകത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.

ഡല്‍ഹിയിലെ സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മുഴുവനും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. കേരളത്തിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെയും ആരാധനാലയങ്ങളിലെയും പോലീസ് പരിശോധന ശക്തമാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാരും പോലീസും ചേര്‍ന്ന് നഗരത്തിലെ എല്ലാ മാര്‍ക്കറ്റുകളും ഷോപ്പിംഗ് ഏരിയകളും താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും വിപണികളും കേന്ദ്രീകരിച്ച് സുരക്ഷാ സംവിധാനം കൂടുതല്‍ കര്‍ശനമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment