News Kerala

ഡല്‍ഹി സ്‌ഫോടനം ദൗര്‍ഭാഗ്യകരം, ആന്ധ്ര, കേരള, കര്‍ണാടകയില്‍ ശക്തമായ പരിശോധന: സുരേഷ് ഗോപി

Axenews | ഡല്‍ഹി സ്‌ഫോടനം ദൗര്‍ഭാഗ്യകരം, ആന്ധ്ര, കേരള, കര്‍ണാടകയില്‍ ശക്തമായ പരിശോധന: സുരേഷ് ഗോപി

by webdesk2 on | 11-11-2025 09:33:29 Last Updated by webdesk3

Share: Share on WhatsApp Visits: 18


ഡല്‍ഹി സ്‌ഫോടനം ദൗര്‍ഭാഗ്യകരം, ആന്ധ്ര, കേരള, കര്‍ണാടകയില്‍ ശക്തമായ പരിശോധന: സുരേഷ് ഗോപി

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഉണ്ടായ സ്‌ഫോടനം ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള 8 ശ്രമങ്ങളാണ് തകര്‍ത്തത്.  ഇന്നലെ ഏഴുമണിക്ക് ഓടി വന്ന വാഹനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.

അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും, ഫലവത്തായ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള പശ്ചാത്തലം ഒരുങ്ങിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്നയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. ഇയാള്‍ക്ക് തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.

കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമില്‍, ഡോ. ആദില്‍ എന്നിവരുമായും ഉമറിന് ബന്ധമുണ്ടെന്നാണ് വിവരം. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് ഉമര്‍ മുഹമ്മദ് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്ന സൂചനയും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment