News Kerala

തിരുവനന്തപുരം നഗരസഭയില്‍ 93 വാര്‍ഡുകളിലെ ഇടത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Axenews | തിരുവനന്തപുരം നഗരസഭയില്‍ 93 വാര്‍ഡുകളിലെ ഇടത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

by webdesk2 on | 10-11-2025 04:49:45 Last Updated by webdesk2

Share: Share on WhatsApp Visits: 27


തിരുവനന്തപുരം നഗരസഭയില്‍ 93 വാര്‍ഡുകളിലെ ഇടത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലേക്കുള്ള 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

മൊത്തം 100 സീറ്റുകളില്‍ 31 സീറ്റുകളില്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ മത്സരിക്കും. സിപിഐഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 , ഐഎന്‍എല്‍ -1 , എന്‍സിപി -1 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള 8 സീറ്റുകളില്‍ കടകക്ഷികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം പ്രഖ്യാപിക്കും.

പ്രമുഖരായ നേതാക്കളെയും യുവ മുഖങ്ങളെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ മകള്‍ തൃപ്തി രാജു പട്ടം വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കും. മുന്‍ കൗണ്‍സിലര്‍മാരും പ്രധാന നേതാക്കളും മത്സരരംഗത്തുണ്ട്. പേട്ട: എസ്.പി. ദീപക്,  ചാക്ക: കെ. ശ്രീകുമാര്‍, മുട്ടട: അംശു വാമദേവന്‍, കേശവദാസപുരം: വി.എസ്. ശ്യാമ, കുന്നുകുഴി: ഐ.പി. ബിനു, വഴുതക്കാട്: രാഖി രവികുമാര്‍, വഞ്ചിയൂര്‍: വഞ്ചിയൂര്‍ പി. ബാബു, പൂജപ്പുര: ആര്‍ച്ച എസ്.എസ്., മുടവന്‍ മുകള്‍: വി. ഗോപകുമാര്‍, പുന്നയ്ക്കാ മുകള്‍: ആര്‍.പി. ശിവജി, ചാല: എസ്.എ. സുന്ദര്‍. 

സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്ക് കാര്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 30 വയസിന് താഴെയുള്ള 13 പേരാണ് മത്സരരംഗത്തുള്ളത്. 23 വയസുള്ള മാഗ്‌നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. ഇവര്‍ അലത്തറ വാര്‍ഡിലാണ് ജനവിധി തേടുന്നത്. കൂടാതെ, നാല് സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും വി. ജോയി അറിയിച്ചു. മേയര്‍ സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് സിപിഐഎമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Share:

Search

Recent News
Popular News
Top Trending


Leave a Comment