News Kerala

തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ടാങ്ക് തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി; മതിലുകളും റോഡും തകര്‍ന്നു

Axenews | തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ടാങ്ക് തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി; മതിലുകളും റോഡും തകര്‍ന്നു

by webdesk2 on | 10-11-2025 07:05:04 Last Updated by webdesk3

Share: Share on WhatsApp Visits: 15


തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ടാങ്ക് തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി; മതിലുകളും റോഡും തകര്‍ന്നു

കൊച്ചി നഗരത്തിലെ പ്രധാന കുടിവെള്ള വിതരണ കേന്ദ്രങ്ങളിലൊന്നായ തമ്മനത്തെ വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ ടാങ്ക് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ഏകദേശം 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്ക് തകര്‍ന്നുവീണത്. ടാങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങള്‍ക്കും റോഡുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒരു കോടി 38 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. സംഭവ സമയത്ത് ഏകദേശം ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം ടാങ്കില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വെള്ളം കുത്തിയൊലിച്ചാണ് സമീപ പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടാക്കിയത്.

വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മതിലുകള്‍ തകരുകയും, ഇരുചക്ര വാഹനങ്ങള്‍, ചെടിച്ചട്ടികള്‍, വീടിന് പുറത്തുണ്ടായിരുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഒഴുകിപ്പോകുകയും ചെയ്തു. വലിയ ശബ്ദത്തോടെയാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അണക്കെട്ട് പൊട്ടിയതുപോലെയാണ് വെള്ളം കുത്തിയൊലിച്ചതെന്നും, ഇതോടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഏറെ നേരം പരിഭ്രാന്തരായെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കാലപ്പഴക്കമാണ് ടാങ്ക് തകരാനുള്ള പ്രാഥമിക കാരണമെന്നാണ് നിഗമനം. നഗരത്തിലേക്കും തൃപ്പൂണിത്തുറയുടെ വിവിധ ഭാഗങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന പ്രധാന ടാങ്കാണ് തകര്‍ന്നത്. ഇതോടെ കൊച്ചി നഗരത്തിലെ പല ഭാഗത്തേക്കുമുള്ള ജലവിതരണത്തെ ഇത് സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പുലര്‍ച്ചെ ടാങ്ക് തകര്‍ന്ന വിവരം നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരും അധികൃതരും സ്ഥലത്തെത്തി വിവരമറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






Share:

Search

Recent News
Popular News
Top Trending


Leave a Comment