News India

രാജ്യതലസ്ഥാനം റെഡ് സോണില്‍; വായുഗുണനിലവാരം അതീവ ഗുരുതരം

Axenews | രാജ്യതലസ്ഥാനം റെഡ് സോണില്‍; വായുഗുണനിലവാരം അതീവ ഗുരുതരം

by webdesk2 on | 09-11-2025 02:03:50 Last Updated by webdesk2

Share: Share on WhatsApp Visits: 15


രാജ്യതലസ്ഥാനം റെഡ് സോണില്‍; വായുഗുണനിലവാരം അതീവ ഗുരുതരം

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക ശരാശരി 391 ആയി ഉയര്‍ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) കണക്കനുസരിച്ച്, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നഗരത്തിന്റെ 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര സൂചിക 361 ആയാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് നഗരം റെഡ് സോണില്‍ ഉള്‍പ്പെടുത്തി. 

ഡല്‍ഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ 23 ഇടത്തും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ്. അവിടെ സൂചിക 436-ലാണുള്ളത്. നഗരത്തില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ തുടരുകയാണ്.

എക്യുഐ 400ന് മുകളില്‍ എത്തിയാല്‍ ആക്ഷന്‍ പ്ലാന്‍ മൂന്നാം ഘട്ടം നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് എക്യുഐ 400 കടന്നത്. ഈ നില തുടര്‍ന്നാല്‍ ഈ മാസം തന്നെ അതീവ ഗുരുതര വിഭാഗത്തിലേക്ക് കടന്നേക്കും.








Share:

Search

Recent News
Popular News
Top Trending


Leave a Comment