News Kerala

ഗണഗീതം പാടിയതില്‍ തെറ്റില്ല; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Axenews | ഗണഗീതം പാടിയതില്‍ തെറ്റില്ല; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

by webdesk3 on | 09-11-2025 12:10:49 Last Updated by webdesk2

Share: Share on WhatsApp Visits: 98


ഗണഗീതം പാടിയതില്‍ തെറ്റില്ല; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ആര്‍എസ്എസ് ഗണഗീതം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഗാനത്തിന്റെ ആശയം ദേശഭക്തിയാണെന്നും, അതില്‍ ആര്‍എസ്എസിനെ എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാനത്തിന്റെ ഒരു വാക്കിലും ആര്‍എസ്എസിന്റെ പേര് ഇല്ല. ദേശസ്‌നേഹം പ്രകടിപ്പിക്കുന്ന ഗാനം മാത്രമാണ് അത്. കുട്ടികള്‍ അത് പാടിയതില്‍ തെറ്റൊന്നുമില്ല, എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബിജെപി എല്ലാ വേദികളിലും ഈ ഗാനം ആലപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് സിപിഐഎമ്മാണെന്നും, ഇതിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പോലും ആലപിക്കുന്നു. അതില്‍ തെറ്റില്ലെങ്കില്‍ ഗണഗീതത്തില്‍ എന്താണ് പ്രശ്‌നം? എന്നും അദ്ദേഹം ചോദിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment