News Kerala

ആര്‍എസ്എസ് ഗണഗീതം ഔദ്യോഗിക ചടങ്ങില്‍ പാടിയത് തെറ്റാണ്; വിഡി സതീശന്‍

Axenews | ആര്‍എസ്എസ് ഗണഗീതം ഔദ്യോഗിക ചടങ്ങില്‍ പാടിയത് തെറ്റാണ്; വിഡി സതീശന്‍

by webdesk3 on | 09-11-2025 11:41:51 Last Updated by webdesk3

Share: Share on WhatsApp Visits: 152


ആര്‍എസ്എസ് ഗണഗീതം ഔദ്യോഗിക ചടങ്ങില്‍ പാടിയത് തെറ്റാണ്;  വിഡി സതീശന്‍


തിരുവനന്തപുരം: ആര്‍എസ്എസ് ഗണഗീതം ഔദ്യോഗിക വന്ദേഭാരത് ചടങ്ങില്‍ പാടിയത് തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. ഗണഗീതം പാടിപ്പിച്ചതില്‍ ഉത്തരവാദിത്തമുള്ളവര്‍ക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികള്‍ നിഷ്‌കളങ്കമായി പാടിയതല്ല. ഇതിന് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് വ്യക്തമാണ്. സ്‌കൂളിനെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കണം, എന്നും വിഡി സതീശന്‍ പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ മതമോ സംഘടനാപരമായ ഗാനങ്ങളോ ഉള്‍പ്പെടുത്തുന്നത് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ ബിജെപി വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണിതെന്നും വിഡി സതീശന്‍ ആരോപിച്ചു. കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഔദ്യോഗിക വേദികളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നവകേരള സര്‍വേയെയും വിഡി സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിച്ച് സര്‍വേ നടത്തുന്നത് എതിര്‍ക്കും. നാട്ടുകാരുടെ പണം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കി പാര്‍ട്ടിക്കാരെ കൊണ്ട് സര്‍വേ നടത്തുകയാണ്, എന്നും അദ്ദേഹം ആരോപിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment