News Kerala

തീവ്രവാദ ഗാനം ഒന്നുമല്ല ആലപിച്ചത്; കുട്ടികള്‍ നിഷ്‌കളങ്കമായി ചെയ്തതാണ്; ഗണഗീത വിവാദത്തില്‍ സുരേഷ് ഗോപി

Axenews | തീവ്രവാദ ഗാനം ഒന്നുമല്ല ആലപിച്ചത്; കുട്ടികള്‍ നിഷ്‌കളങ്കമായി ചെയ്തതാണ്; ഗണഗീത വിവാദത്തില്‍ സുരേഷ് ഗോപി

by webdesk3 on | 09-11-2025 11:34:39 Last Updated by webdesk3

Share: Share on WhatsApp Visits: 27


തീവ്രവാദ ഗാനം ഒന്നുമല്ല ആലപിച്ചത്; കുട്ടികള്‍ നിഷ്‌കളങ്കമായി ചെയ്തതാണ്; ഗണഗീത വിവാദത്തില്‍ സുരേഷ് ഗോപി



തൃശൂര്‍: പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടത്തില്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. വിദ്യാര്‍ഥികള്‍ ആലപിച്ചത് തീവ്രവാദ ഗാനം അല്ലെന്നും അതില്‍ വിവാദം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ആലപിച്ചതാണ്. അവര്‍ക്ക് അന്ന് അത് ആഘോഷത്തിന്റെ ഭാഗമായിപ്പോയി. അതില്‍ തെറ്റൊന്നും കാണാനില്ല, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

വന്ദേഭാരത് സര്‍വീസിന്റെ സാമൂഹിക പ്രാധാന്യം ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി, കേരളത്തിലെ സ്ത്രീശക്തിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന പദ്ധതികളില്‍ ഒന്നാണ് പുതിയ വന്ദേഭാരതെന്നും പറഞ്ഞു. പെണ്‍കുട്ടികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഇതിലൂടെ വലിയ സൗകര്യം ലഭിക്കും. ട്രാക്കുകളുടെ അപര്യാപ്തത കാരണം കൂടുതല്‍ സര്‍വീസുകള്‍ ഇപ്പോള്‍ സാധ്യമല്ലെങ്കിലും ഇതൊരു നല്ല തുടക്കമാണ്, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയെയും സുരേഷ് ഗോപി അനുകൂലമായി വിലയിരുത്തി. ലൈറ്റ് മെട്രോ വഴി ജനങ്ങള്‍ക്ക് ഗതാഗതത്തിലെ വലിയ ആശ്വാസം ലഭിക്കും. പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ്, എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment