News Kerala

സ്ത്രീവിരുദ്ധ വിഡിയോകൾ നീക്കം ചെയ്യണം; ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം

Axenews | സ്ത്രീവിരുദ്ധ വിഡിയോകൾ നീക്കം ചെയ്യണം; ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം

by webdesk2 on | 08-11-2025 08:05:08 Last Updated by webdesk2

Share: Share on WhatsApp Visits: 20


സ്ത്രീവിരുദ്ധ വിഡിയോകൾ നീക്കം ചെയ്യണം; ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ് ചാനലിൽ നിന്ന് ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ കർശന നിർദേശം. കൂടാതെ, സമാനമായ സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾ തുടർന്നും ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്.

പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്തകൾ നൽകി എന്ന കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പോലീസ് ഷാജൻ സ്‌കറിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഈ കേസിൽ ഷാജൻ സ്‌കറിയയ്ക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് വീഡിയോ നീക്കം ചെയ്യണമെന്ന നിർബന്ധിത വ്യവസ്ഥയും കോടതി ഉൾപ്പെടുത്തിയത്. യൂട്യൂബ് ചാനലുകളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും സ്ത്രീത്വത്തെ അവഹേളിക്കുന്നതുമായ ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് കോടതിയുടെ ഈ നീക്കം.

Share:

Search

Recent News
Popular News
Top Trending


Leave a Comment