News Kerala

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

Axenews | നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

by webdesk2 on | 08-11-2025 12:55:54 Last Updated by webdesk2

Share: Share on WhatsApp Visits: 19


നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: നേമം സര്‍വീസ് സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ നിര്‍ണായകമായ പണമിടപാട് രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു. സിപിഐഎം ഭരിച്ച ബാങ്കില്‍ നടന്ന വന്‍ ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് ഇഡി കൊച്ചി യൂണിറ്റ് പരിശോധന നടത്തിയത്.

ബാങ്കിന്റെ പണമിടപാടുകള്‍ സംബന്ധിച്ച സുപ്രധാന രേഖകളും, വായ്പകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകളും റെയ്ഡില്‍ ഇഡി കണ്ടെടുത്തു.  ബാങ്ക് ഓഫീസുകളില്‍ നിന്നും മുന്‍ ഭരണസമിതി അംഗങ്ങളുടെ വീടുകളില്‍ നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ബാങ്കിലെ മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ഏകദേശം 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച സമിതി 96.91 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്. ബാങ്കിലെ ക്രമക്കേടുകള്‍ കാരണം 250-ല്‍ അധികം നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്‍ കീഴിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ചും തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്. ഇഡി ഇപ്പോള്‍ നടത്തിയ നീക്കം കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കും.



Share:

Search

Recent News
Popular News
Top Trending


Leave a Comment