News Kerala

മലപ്പുറത്തെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

Axenews | മലപ്പുറത്തെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

by webdesk2 on | 08-11-2025 07:42:18 Last Updated by webdesk2

Share: Share on WhatsApp Visits: 16


മലപ്പുറത്തെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

മലപ്പുറം കോട്ടക്കലിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ 5.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്. തീപിടിത്തത്തില്‍ കടയ്ക്കുള്ളില്‍ കുടുങ്ങിയ മൂന്നുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവര്‍ക്ക് ഗുരുതരമായ പരുക്കുകളില്ലെന്നും ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

മഹാലാഭമേള എന്ന പേരില്‍ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. സ്ഥാപനത്തിന്റെ പിന്‍ഭാഗത്താണ് തീ ഇപ്പോഴും ആളിക്കത്തുന്നത്. എന്നാല്‍, മുന്‍വശത്തെ തീ പൂര്‍ണമായി അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിന് സാധിച്ചു. തീ മറ്റ് സമീപ സ്ഥാപനങ്ങളിലേക്ക് പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തി തീയണയ്ക്കുന്നത്.

പുലര്‍ച്ചെ അതുവഴി യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ആദ്യം തീപിടിത്തം ശ്രദ്ധിച്ചത്. ഇദ്ദേഹം ഉടന്‍തന്നെ നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. അപകടകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment