News India

എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ഇന്ന്

Axenews | എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ഇന്ന്

by webdesk2 on | 08-11-2025 07:04:48 Last Updated by webdesk2

Share: Share on WhatsApp Visits: 18


എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ഇന്ന്

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കായി നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും. രാവിലെ 8.15ന് പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ വെച്ചാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ്സാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സര്‍വീസുകളിലെ മുഖ്യ ആകര്‍ഷണം. ഇത് ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.

ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് മൂന്ന് വന്ദേ ഭാരത് സര്‍വീസുകള്‍. കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായിരുന്നു. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 നാണ് തിരികെ യാത്ര. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സര്‍വീസ് ഉണ്ടാകും.

കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ വന്ദേഭാരതിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിലും സ്റ്റോപ്പുകള്‍ ഉണ്ടാകും. പുതിയ വന്ദേഭാരത് സര്‍വീസുകളില്‍ ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സാധിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment