News India

അഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

Axenews | അഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

by webdesk3 on | 07-11-2025 12:13:47 Last Updated by webdesk2

Share: Share on WhatsApp Visits: 32


 അഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റുമാരുടെ പിഴവിനുള്ള സൂചനകളില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിദേശ മാധ്യമങ്ങള്‍ പൈലറ്റുമാരുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെതിരെ കോടതിയാണ് പ്രതികരിച്ചത്. മാധ്യമ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണ് വന്നത്. രാജ്യത്തെ ആരും തന്നെ പൈലറ്റുമാരുടെ പിഴവാണെന്ന് വിശ്വസിക്കുന്നില്ല, ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.

പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കേസ് പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിക്കുകയും ഈ മാസം 10ന് വീണ്ടും കേസ് പരിഗണിക്കുമെന്നും അറിയിച്ചു.

ജൂണ്‍ 12നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ച് തകര്‍ന്നത്.

വിമാനത്തില്‍ 12 ജീവനക്കാര്‍ ഉള്‍പ്പെടെ 242 പേരുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും, 52 ബ്രിട്ടീഷ് പൗരന്മാരും, ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment