News Kerala

ശബരിമല മണ്ഡലകാലം: 800 ബസുകളും 1600 ട്രിപ്പുകളുമായി വിപുലമായ സര്‍വീസുമായി കെഎസ്ആര്‍ടിസി

Axenews | ശബരിമല മണ്ഡലകാലം: 800 ബസുകളും 1600 ട്രിപ്പുകളുമായി വിപുലമായ സര്‍വീസുമായി കെഎസ്ആര്‍ടിസി

by webdesk2 on | 07-11-2025 08:30:48 Last Updated by webdesk3

Share: Share on WhatsApp Visits: 19


ശബരിമല മണ്ഡലകാലം:  800 ബസുകളും 1600 ട്രിപ്പുകളുമായി വിപുലമായ സര്‍വീസുമായി കെഎസ്ആര്‍ടിസി

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി ആകെ 800 ബസുകള്‍ സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് 1600 ട്രിപ്പുകളാണ് ഇത്തവണ ക്രമീകരിച്ചിട്ടുള്ളത്.

കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. പുറത്തിറക്കിയ ഉത്തരവനുസരിച്ച്, തീര്‍ത്ഥാടന കാലത്തെ തിരക്ക് പരിഗണിച്ച് സര്‍വീസുകള്‍ മൂന്ന് ഘട്ടങ്ങളായി തിരിക്കും: ഒന്നാം ഘട്ടം: 467 ബസുകള്‍ സര്‍വീസ് നടത്തും. രണ്ടാം ഘട്ടം: 502 ബസുകള്‍ സര്‍വീസ് നടത്തും. മകരവിളക്ക് ഘട്ടം (മൂന്നാം ഘട്ടം): ഏറ്റവും കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തില്‍ 800 ബസുകള്‍ സര്‍വീസിനായി വിന്യസിക്കും.

കഴിഞ്ഞ വര്‍ഷം 950 ട്രിപ്പുകള്‍ മാത്രമാണ് നടത്തിയിരുന്നതെങ്കില്‍, ഇത്തവണ ഇത് 1600 ട്രിപ്പുകളായി വര്‍ദ്ധിപ്പിച്ചു. തീര്‍ത്ഥാടകര്‍ക്കായി മൂന്ന് വ്യത്യസ്ത പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിട്ടുള്ളത്. ഓരോ പാക്കേജിനും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ നിന്നാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്. ഇവയെ സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് എന്നീ മൂന്ന് മേഖലകളായി തിരിച്ചാണ് ഏകോപിപ്പിക്കുന്നത്. നിലയ്ക്കലില്‍ ഇറങ്ങി ചെയിന്‍ സര്‍വീസിനെ ആശ്രയിക്കാതെ ഭക്തര്‍ക്ക് നേരിട്ട് പമ്പയിലെത്താന്‍ സൗകര്യം. പന്തളം, പെരുനാട് പോലുള്ള പ്രധാന അയ്യപ്പ ക്ഷേത്രങ്ങളില്‍ ദര്‍ശനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കേജ്. സംസ്ഥാനത്തിന്റെ തെക്ക്‌വടക്ക് മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മറ്റൊരു പാക്കേജ്.

ഓരോ പാക്കേജിനും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ നിന്നാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്. ഇവയെ സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് എന്നീ മൂന്ന് മേഖലകളായി തിരിച്ചാണ് ഏകോപിപ്പിക്കുന്നത്.  മകരവിളക്ക് വരെ, അതായത് ജനുവരി 15 വരെയാണ് കെ.എസ്.ആര്‍.ടി.സി. ഈ പ്രത്യേക യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ക്ക് അതത് മേഖലകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പറുകള്‍:

സൗത്ത്: 91889 38522

സെന്‍ട്രല്‍: 91889 38528

നോര്‍ത്ത്: 91889 38533





Share:

Search

Recent News
Popular News
Top Trending


Leave a Comment