News Kerala

കുതിരാനിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കി ആനകളെ എത്തിച്ചു

Axenews | കുതിരാനിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കി ആനകളെ എത്തിച്ചു

by webdesk2 on | 07-11-2025 06:47:23 Last Updated by webdesk3

Share: Share on WhatsApp Visits: 20


കുതിരാനിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍  കുങ്കി ആനകളെ എത്തിച്ചു

തൃശൂര്‍: കുതിരാനിലെ ജനവാസ മേഖലയില്‍ ഭീതി പരത്തി തുടരുന്ന ഒറ്റയാനെ വനത്തിലേക്ക് തുരത്തുന്നതിനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചു. വയനാട്ടില്‍ നിന്നെത്തിച്ച വിക്രം, ഭരത് എന്നീ രണ്ട് കുങ്കി ആനകളെ ഉപയോഗിച്ചാണ് കാടുകയറ്റല്‍ ശ്രമങ്ങള്‍ നടത്തുന്നത്. തുടര്‍ച്ചയായി ജനവാസ മേഖലയിലെത്തുകയും അക്രമാസക്തനാകുകയും ചെയ്യുന്ന കാട്ടാന പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചര്‍ക്ക് പരുക്കേല്‍ക്കുകയും പട്രോളിങ്ങിന് ഉപയോഗിച്ചിരുന്ന വനംവകുപ്പിന്റെ ഒരു ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അക്രമകാരിയായി മാറിയ ഒറ്റയാനെ തുരത്താന്‍ കുങ്കി ആനകളെ എത്തിക്കാന്‍ തീരുമാനമായത്.

കാട്ടാനയെ ജനവാസ മേഖലയില്‍ നിന്ന് അകറ്റി വനത്തിലേക്ക് കയറ്റിയ ശേഷം, അവ തിരിച്ചിറങ്ങാതിരിക്കാന്‍ സോളാര്‍ വേലി സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ നിലവിലെ പദ്ധതി. എന്നാല്‍, കുങ്കി ആനകളെ ഉപയോഗിച്ചുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ ആനയെ മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യവും വനംവകുപ്പിന്റെ പരിഗണനയിലുണ്ട്.





Share:

Search

Recent News
Popular News
Top Trending


Leave a Comment