News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാകും

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള: അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാകും

by webdesk2 on | 07-11-2025 06:34:30 Last Updated by webdesk2

Share: Share on WhatsApp Visits: 17


ശബരിമല സ്വര്‍ണ്ണക്കൊള്ള: അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാകും

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ ഇന്ന് പത്തനംതിട്ടയിലെ റാന്നി കോടതിയില്‍ ഹാജരാക്കും. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് ബൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കെ.എസ്. ബൈജു കൂടി അറസ്റ്റിലായതോടെ കേസില്‍ പിടിയിലായ മുന്‍ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. നേരത്തെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

2019 ജൂലൈ 19 ന് സ്വര്‍ണ്ണപ്പാളികള്‍ കൈമാറുമ്പോള്‍ ചുമതലയില്‍ ഉണ്ടായിരുന്നവരാണ് നിലവില്‍ പിടിയിലായ മുന്‍ ഉദ്യോഗസ്ഥര്‍. ദ്വാരപാലക പാളികള്‍ അഴിച്ചുമാറ്റിയ സമയത്ത് തിരുവാഭരണം കമ്മീഷണറായിരുന്ന കെ.എസ്. ബൈജു അവിടെ ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടുനിന്നെന്നാണ് എസ്‌ഐടിയുടെ നിഗമനം. ദ്വാരപാലക കേസിലെ മാത്രമല്ല, കട്ടിളപാളി കേസിലെ ദുരൂഹമായ ഇടപെടലുകളെക്കുറിച്ചും ബൈജുവിന് അറിവുണ്ടായിരുന്നു എന്നും എസ്‌ഐടി കരുതുന്നു.

കേസില്‍ പ്രതിയായ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും എസ്‌ഐടി ഒരുങ്ങുന്നതായാണ് വിവരം. കട്ടിളപ്പാളി കേസില്‍ വാസു മൂന്നാം പ്രതിയാണ്. നിലവില്‍ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം അറസ്റ്റിലായ മൂന്ന് ഉദ്യോഗസ്ഥരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.




Share:

Search

Recent News
Popular News
Top Trending


Leave a Comment